04:48pm 12 November 2026
NEWS
കൗണ്ടിംഗ് സ്റ്റേഷനുകളിലെ സ്‌ട്രോങ് റൂമുകളും അനുബന്ധ മുറികളും തുറക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശം
21/04/2026  12:03 PM IST
nila
കൗണ്ടിംഗ് സ്റ്റേഷനുകളിലെ സ്‌ട്രോങ് റൂമുകളും അനുബന്ധ മുറികളും തുറക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശം

തിരുവനന്തപുരം: കൗണ്ടിംഗ് സ്റ്റേഷനുകളിലെ സ്‌ട്രോങ് റൂമുകളും അനുബന്ധ മുറികളും തുറക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ജില്ലാ കളക്ടർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. സീൽ ചെയ്തതോ അല്ലാതെയോ ആയ മുറികൾ അനാവശ്യമായി തുറക്കരുതെന്നതാണ് പ്രധാന നിർദ്ദേശം.പേരാമ്പ്രയും നെന്മാറയും ഉൾപ്പെടെയുള്ള സ്‌ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കിയത്. 

മെറ്റീരിയൽസ് റൂമുകൾ തുറന്നത് ആവശ്യമില്ലാത്ത നടപടിയാണെന്ന് ഖേൽക്കർ വിലയിരുത്തി. വിഷയത്തിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള അടിയന്തര റിപ്പോർട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട കണക്കുകൾ അപ്‌ഡേറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ, അത് വോട്ടെണ്ണൽ പൂർത്തിയായ ശേഷം നടത്തുന്നത് മതിയെന്ന് അദ്ദേഹം വ്യക്തമാക്കി. തിരക്കിട്ട് മുറികൾ തുറക്കുന്നത് അനാവശ്യ വിവാദങ്ങൾക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് കർശന നടപടിയുണ്ടാകുമെന്നും ഖേൽക്കർ കൂട്ടിച്ചേർത്തു.

ഇതിനിടെ, പാലക്കാട് ജില്ലയിലെ മെറ്റീരിയൽ സ്‌ട്രോങ്ങ് റൂം തുറക്കില്ലെന്ന് ജില്ലാ കളക്ടർ എം എസ് മാധവികുട്ടി അറിയിച്ചു. സ്ഥലത്ത് അസ്വാഭാവിക സാഹചര്യം ഒന്നും നിലവിലില്ലെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img